കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി ടിറ്റോയെയാണ് എളമക്കര പോലീസ് പിടികൂടിയത്. കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് ഉപേക്ഷിച്ച് പോകാന്‍ കാരണമായതെന്ന് ടിറ്റോ പോലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലാണ് പള്ളിയിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് പള്ളി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ദന്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി കാമറയിൽനിന്ന് ലഭിക്കുകയും ചെയ്തിരുന്നു.
Discussion about this post