
ശ്രീനഗർ: കശ്മീരില് ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റു. നാലു സിആർപിഎഫ് ജവാൻമാർക്കും നാലു സിവിലിയൻമാർക്കുമാണ് പരിക്കേറ്റത്.
ശ്രീനഗറിലെ മൂന്നിടങ്ങളിലായായിരുന്നു ആക്രമണം. ഫത്തേ കാഡലിലുണ്ടായ ആദ്യ ആക്രമണത്തിൽ മൂന്നു സിആർപിഎഫുകാരടക്കം നാലു പേർക്കു പരിക്കേറ്റു. മൂന്നു മണിക്കൂറിനുശേഷം ബാദ്ഷാ ചൗക്കിലും ലാൽ ചൗക്കിലും ഗ്രനേഡ് ആക്രമണങ്ങളുണ്ടായി. ലാൽ ചൗക്കിലുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ല.
മൂന്ന് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
Discussion about this post