ഡല്‍ഹി:ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ കപില്‍ മിശ്രയ്ക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വിജയ് ഗോയല്‍. ഗോയല്‍ ഞായറാഴ്ച മിശ്രയുടെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രചരണപരിപാടിയായ ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥ’ണിന്റെ ഭാഗമായാണ് മന്ത്രി എംഎല്‍എയെ സന്ദര്‍ശിച്ചത്. മോദിസര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഗോയല്‍ കൂടിക്കാഴ്ചയ്ക്കിടെ വിശദീകരിച്ചു. പാര്‍ട്ടിയുടെ പ്രചരണ ബുക്ലെറ്റ് ‘സാഫ് നിയത്, സഹി വികാസ്’ മിശ്രയ്ക്ക് നല്‍കുകയും ചെയ്തു.
‘ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വഴിപിരിഞ്ഞതോടെ കപില്‍ മിശ്രയ്ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിയ്ക്കുകയാണ്. അദ്ദേഹത്തെപ്പോലുള്ള സുഹൃത്തുക്കളെ ഞങ്ങള്‍ക്കാവശ്യമാണ്. എന്നാല്‍ മിശ്രയാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.’ ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.മോദിസര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഗോയല്‍ കൂടിക്കാഴ്ചയ്ക്കിടെ വിശദീകരിച്ചു. പാര്‍ട്ടിയുടെ പ്രചരണ ബുക്ലെറ്റ് ‘സാഫ് നിയത്, സഹി വികാസ്’ മിശ്രയ്ക്ക് നല്‍കുകയും ചെയ്തു.
ദല്‍ഹി ജല ബോര്‍ഡിന്റെ മുന്‍ സാരഥി കൂടിയായ കപില്‍ മിശ്ര, മുഖ്യമന്ത്രി കെജ്രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനുമടക്കം മന്ത്രിസഭയിലെ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ അഴിമതിയാരോപണങ്ങളുമായി പരസ്യമായി മുന്നോട്ടു വന്നിരുന്നു.ഇതിനെത്തുടര്‍ന്ന് കൃത്യനിര്‍വഹണത്തിലെ പോരായ്മ ആരോപിച്ച് ഇദ്ദേഹത്തെ കേജ്രിവാള്‍ ക്യാബിനറ്റില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
മിശ്രയുടെ കുടുംബത്തിന് ബി.ജെ.പിയുമായി ഏറെ നാളായി ബന്ധങ്ങളുണ്ട്. അമ്മ അന്നപൂര്‍ണ്ണ മിശ്ര കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവും ഈസ്റ്റ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയറുമാണ്.
Discussion about this post