ഡല്‍ഹി: എയര്‍സെല്‍ മാര്‍ക്‌സ് കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് നേരത്തെ ചിദംബരത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയത്. ഇതില്‍ പത്ത് ലക്ഷം രൂപയുടെ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാര്‍ത്തിയ്ക്ക് പിന്നീട് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസില്‍ കഴിഞ്ഞ വര്‍ഷം മേയ് 15നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
3500 കോടിയുടെ എയര്‍സെല്‍ മാര്‍ക്‌സിസ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. ഈ മാസം 10വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിദംബരം കോടതിയെ സമീപിച്ചിരുന്നത്.
Discussion about this post