മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റ്സ് ഫൈനലില്‍ പ്രവേശിച്ചു. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമിഫൈനല്‍ സമനിലയിലായതോടെ (1-1)യാണ് യുവന്റസിന് ഫൈനലിലേക്കുളള വഴി തുറന്നത്. ഇരുപാദങ്ങളിലുമായി റയലിനെതിരെ 3-2ന്റെ ലീഡാണ് യുവന്റ്സ് നേടിയത്. ആദ്യപാദത്തില്‍ യുവന്റ്സ് 2-1 ന് ജയിച്ചിരുന്നു.
റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (23-ാം മിനിറ്റില്‍) യുവന്റസിനായി അല്‍വാരോ മൊറാട്ട (57-ാം മിനിറ്റില്‍)യും ഗോളുകള്‍ നേടി. 2003 ന് ശേഷം ആദ്യമായിട്ടാണ് യുവന്റസ് ഫൈനലില്‍ കടക്കുന്നത്. ജൂണ്‍ ഏഴിന് ബെര്‍ലിനിലാണ് കലാശപോരാട്ടം.
Discussion about this post