ആര്‍എസ്എസിന്റെ മൂന്നാം വര്‍ഷ പരിശീലന ക്യാമ്പിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നെത്തും. നാളെ നടക്കുന്ന സമാപന പരിപാടിയില്‍ മുഖ്യതിഥിയാണ് പ്രണബ് മുഖര്‍ജി. പ്രണബ് മുഖര്‍ജി ആര്‍എ്‌സ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നു എന്നത് കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ്. നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പ്രണബ്മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആര്‍എസ്എസിന്റെ മൂന്നാം വര്‍ഷ പരിശീലന ക്യാമ്പിന്റെ സമാപന ചടങ്ങുകള്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ നടക്കും. രാജ്യത്തൊട്ടാകെയുള്ള 700 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംഘം ശിക്ഷാ വര്‍ഗ (സംഘ് പരിശീലന ക്ലാസ്സ്) എന്ന പേരിലും ഇത് അറിയപ്പെടുന്നു. വാര്‍ഷിക പരിപാടിക്ക് സാമൂഹത്തിലെ പ്രശസ്തരായവരെ വിളിക്കുന്ന രീചതി ആര്‍എസ്എസിനുണ്ട്, ഇതിന്റെ ഭാഗമായാണ് ആര്‍എസ്എസ് മുന്‍ പ്രസിഡന്റിനെ ക്ഷണിച്ചിരിക്കുന്നത്.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രാഷ്ട്രപതി ഭവനിലേക്ക് നേരിട്ടെത്തിയാണ് പ്രണബ്മുഖര്‍ജിയെ പരിപാടിക്ക് ക്ഷണിച്ചത്. ഈ വര്‍ഷമാദ്യം ഡല്‍ഹിയില്‍ തന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ ആര്‍.എസ്.എസ് നേതാക്കളെ പ്രണബ് ക്ഷണിച്ചിരുന്നു. ആര്‍എസ്എസുമായി വളരെ ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്ന വ്യക്തിയാണ് പ്രണബ് മുഖര്‍ജി.
Discussion about this post