Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ജാള്യത മറക്കാന്‍ കോണ്‍ഗ്രസിന്റെ വ്യാജപ്രചരണം: സംഘപരിവാര്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നുവെന്ന് കള്ളക്കരച്ചിലും

by Brave India Desk
Jun 8, 2018, 11:56 am IST
in India
Share on FacebookTweetWhatsAppTelegram

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ജാള്യത മറക്കാന്‍ വ്യാജപ്രചരണവുമായി കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് തൊപ്പി വച്ച് നെഞ്ചില്‍ കൈചേര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സംഘപരിവാര്‍ വ്യാജമായി പ്രചരിപ്പിക്കുന്നുവെന്നാണ് പ്രചരണം. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഹെഡ്‌ഗേവാര്‍ സ്മൃതി മണ്ഡപത്തില്‍ തൊഴുതു നില്‍ക്കുന്ന പ്രണബ് മുഖര്‍ജിയുടെ ചിത്രവും, സന്ദര്‍ശക ഡയറിയില്‍ ആര്‍എസ്എസ് സ്ഥാപകനെ ഭാരതാമ്പയുടെ വീരപുത്രന്‍ എന്ന് വിശേഷിപ്പിച്ചതും വലിയ വാര്‍ത്തയായിരിക്കെയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നത് ആര്‍എസ്എസ് എന്ന പ്രചരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ആര്‍എസ്എസ് തൊപ്പി വച്ചു നില്‍ക്കുന്ന പ്രണബ് മുഖര്‍ജിയുടെ ഫോട്ടോ ആര്‍എസ്എസ് പ്രവര്‍ത്തകരല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചരിപ്പിക്കുന്നതെന്ന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പറയുന്നു. പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയാണ് താന്‍ ഭയന്നത് സംഭവിച്ചിരിക്കുന്നു എന്ന കുറിപ്പോടെ വ്യാജചിത്രങ്ങളുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത്.

See, this is exactly what I was fearing & warned my father about. Not even few hours have passed, but BJP/RSS dirty tricks dept is at work in full swing! https://t.co/dII3nBSxb6

— Sharmistha Mukherjee (@Sharmistha_GK) June 7, 2018

നേരത്തെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത് വഴി വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത് വഴിതെളിക്കുമെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അച്ഛന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘അദ്ദേഹത്തിന്റെ പ്രസംഗം മറന്നുപോയേക്കാം. എന്നാല്‍, അതിന്റെ ദൃശ്യങ്ങള്‍ എന്നും നിലനില്‍ക്കും. ബി.ജെ.പി ഇത് ഉപയോഗിച്ച് തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കും. ഇത് അതിന്റെ തുടക്കമാണെന്നും’ ശര്‍മിഷ്ഠ ട്വറ്ററിലൂടെ ആര്‍എസ് എസ് വേദിയിലേക്ക് പ്രണബ് മുഖര്‍ജി പ്രസംഗിക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ പറഞ്ഞിരുന്നു. ശര്‍മ്മിഷ്ഠയുടെ ഈ ആശങ്ക കോണ്‍ഗ്രസ് തന്നെ യാഥാര്‍ത്ഥ്യമാക്കി കൊടുത്തു എന്നാണ് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികളുടെ പരിഹാസം. ഇതിനേക്കാള്‍ വലിയ അഭ്യാസങ്ങള്‍ മറികടന്നാണ് സംഘവും ബിജെപിയും വളര്‍ന്നതെന്നും അവര്‍ മറുപടി നല്‍കുന്നു.

കോണ്‍ഗ്രസ് സൈദ്ധാന്തികനും, ചിന്തകനുമായ അച്ഛനേക്കാള്‍ ബുദ്ധിയുള്ള മകള്‍, അച്ഛന് അറിവില്ല എന്നാണ് പാവം മകളുടെ തോന്നല്‍. പിതാവിനെ ഉപദേശിച്ച് തീര്‍ന്നെങ്കില്‍ ഇനി രാഹുലിനെ ഉപദേശിക്കു എന്നാണ് ശര്‍മ്മഷ്ഠയോടുള്ള ചിലരുടെ പരിഹാസം.

നേരത്തെ ആര്‍എസ്എസിനും മോദിക്കും എതിരായി വെറുപ്പിന്റെ രാഷ്ട്രീയം പരത്താന്‍ വ്യാജ വാര്‍ത്തകളും ഫോട്ടോകളും നിര്‍മ്മിച്ച അതേ കേന്ദ്രങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ആര്‍എസ്എസ് വ്യാജ ഫോട്ടോ നിര്‍മ്മിച്ചുവെന്ന വ്യാജപ്രചരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ എന്ത് അസാധാരണത്വമാണ് ഉള്ളതെന്നും, വെറുപ്പിന്റെയും തൊട്ടുകൂടായ്മയുടെയും രാഷ്ട്രീയം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നു.

Tags: Pranab Mukharjee
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies