തിരുവനന്തപുരം: യു.ഡി.എഫിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് രാജ്യസഭയിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി പോകരുതെന്നാണ് തന്റെ അഭിപ്രായമെന്നും കെ.എം മാണി പറഞ്ഞു.
രാജ്യത്തെ മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തീരുമാനം. ഞങ്ങളുടെ തിരിച്ചുവരവ് മുന്നണിക്കും കര്‍ഷക ജനതയ്ക്കും ഗുണകരമാകുമെന്നാണ് കരുതുന്നത്. യു.ഡി.എഫ് കര്‍ഷകര്‍ക്കായി നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മാണി പറഞ്ഞു.
രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് വൈകീട്ടോടെ തീരുമാനിക്കും. താന്‍ രാജ്യസഭയിലേക്ക് പോകരുതെന്നാണ് പൊതുവിലുള്ള അഭിപ്രായമെന്നും മാണി പറഞ്ഞു.
Discussion about this post