മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ഇന്ത്യന്‍ ദേശീയതയ്ക്ക് മഹത്തായ ആശയവും ഭാവനകളും വെളിച്ചം വീശുന്നു എന്നിങ്ങനെയാണ് സന്ദര്‍ശനത്തെ അദ്വാനി വിശേഷിപ്പിച്ചത്. സമകാലിക ഇന്ത്യ ചരിത്രത്തിലെ സുപ്രധാന സംഭവമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യശാസ്ത്രപരവും ആശയപരവുമായ വൈരുദ്ധ്യങ്ങള്‍ക്കിടയിലും സഹവര്‍ത്തിത്വത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് പ്രണബ് മുഖര്‍ജിയും, മോഹന്‍ ഭാഗവതും.ഇരുവരും വിശ്വാസത്തിന്റെ ബഹുസ്വരതയടക്കം എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ അത്യന്താപേക്ഷിത ഐക്യത്തെ ഉയര്‍ത്തിക്കാട്ടി,’ അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.
പരസ്പര ബഹുമാനത്തില്‍ നിന്നും തുറന്ന സമീപനത്തില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം സംവാദങ്ങള്‍ നമ്മുടെ സ്വപ്‌നത്തിലുള്ള സഹിഷ്ണുതയും, സൗഹാര്‍ദ്ദവുമുള്ള രാജ്യമെന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കും. വ്യത്യസ്ത ആശയങ്ങളും, പ്രത്യയശാസ്ത്രവും ഉള്ളവര്‍ തമ്മിലുള്ള സംവാദവും, സഹകരണവും ആഗ്രഹിക്കുന്ന സ്റ്റേറ്റ്‌സമേനാണ് പ്രണബ് മുഖര്‍ജിയെന്നും അദ്വാനി പറഞ്ഞു. ഇന്നലെയാണ് മുന്‍രാഷ്ട്രപതി ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. ദേശസ്‌നേഹത്തിലും ദേശീയതയിലും ഊന്നിയായിരുന്നു പ്രണബ് മുഖര്‍ജിയുടെ പ്രസംഗം
Discussion about this post