തിരുവനന്തപുരം : രാജ്യസഭയിലേക്കു യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ഥിയാണു ജോസ് കെ.മാണിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കേരള കോണ്‍ഗ്രസിനുണ്ട്. പാര്‍ട്ടിയില്‍ പുതിയ എതിര്‍പ്പുകളില്ല. ഇപ്പോഴത്തെയെല്ലാം പഴയ എതിര്‍പ്പുകള്‍ മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജോസ് കെ മാണിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ലോകസഭയിലെ അംഗസംഖ്യ കുറച്ച് രാജ്യസഭയില്‍ ആളെ കൂട്ടുന്നത് ശരിയല്ലെന്ന് ശബരിനാഥ് എംഎല്‍എ പ്രതികരിച്ചു. ജോസ് കെ മാണിക്ക് പകരം വെറെ ആരെയെങ്കിലും രാജ്യസഭയില്‍ എത്തിക്കണമെന്നാണ് യുവ നേതാക്കളുടെ നിലപാട്. എന്നാല്‍ ഇത്തരം നിലപാടുകളെ ഒരു തരത്തിലും വകവെക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടങ്ങുന്ന നേതൃത്വത്തിന്റെ നിലപാട്.
ഇതിനിടെ രാജ്യസഭാ സീറ്റ് സംബന്ധിച്ചു പാര്‍ട്ടിയില്‍ ഇപ്പോള്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നു കെ.മുരളീധരന് പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നേറണം. അടുത്ത യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും മുരളിധരന് പറഞ്ഞു.
Discussion about this post