കേന്ദ്രപദ്ധതികള്‍ സ്വന്തം വികസന നേട്ടമാക്കി അവതരിപ്പിച്ച് ഫ്ലക്സ് ബോര്‍ഡും നോട്ടിസും അടിച്ച വോട്ട് നേടാന്‍ ശ്രമിക്കുന്ന എംപിമാരും, എംഎല്‍മാരും ശ്രദ്ധിക്കുക. പരിപാടിയിലേക്ക് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ ക്ഷണിക്കുന്നത് സൂക്ഷിച്ച് വേണം. പരസ്യമായി കാര്യങ്ങള്‍ പറഞ്ഞ് നാണം കെടുത്തി കളയും. സംശയമുള്ളവര്‍ മാവേലിക്കര എംപി സുരേഷ് കൊടിക്കുന്നിലിനോട് ചോദിച്ചാല്‍ മതി.
ശാസ്താംകോട്ടയില്‍ വേണാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ പ്രചരണ ബോര്‍ഡുകള്‍ക്ക് പുറമേ മള്‍ട്ടികളര്‍ പോസ്റ്ററും ഒട്ടിച്ച് പദ്ധതി സ്വന്തം വികസനനേട്ടമാക്കി ചിത്രീകരിച്ച സുരേഷ് കൊടിക്കുന്നില്‍ എംപിയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നാവിന്റെ ചൂടറിഞ്ഞത്.
പുനലൂര്‍ ചെങ്കോട്ട ബ്രോഡ് ഗേജ് റെയില്‍ പാതയുടെ ഉദ്ഘാടന വേളയില്‍ എം .പിയെ വേദിയിലിരുത്തി കണ്ണന്താനം പണി കൊടുത്തത്.2010 ല്‍ ആരംഭിച്ച് ഇഴഞ്ഞ് നീക്കിയ ബ്രോഡ് ഗേജ് പാതയുടെ നിര്‍മാണം മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് തുക വകയിരുത്തി പൂര്‍ത്തിയാക്കി 389.5 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത് . കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രിയായിട്ട് കൂടി ഇതിന് വേണ്ടി ഒന്നും ചെയ്യാത്ത കൊടിക്കുന്നില്‍ ഇപ്പോള്‍ ഇതും തന്റെ വികസന നേട്ടമായി അടിച്ച് മാറ്റി പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.
”സുരേഷ് പറഞ്ഞ് നടക്കുന്നുണ്ട് ഇതെല്ലാം സുരേഷിന്റെ പദ്ധതിയാണെന്ന്, പരിപാടിയാണെന്ന് .എന്നാല്‍ ഒന്നും കാര്യം മനസ്സിലാക്കി കൊള്ളൂ, ഇത് കേന്ദ്ര പദ്ധതിയാണ്, കേന്ദ്ര സര്‍ക്കാരിന്റെ പൈസയാണ്, അത് ജനങ്ങള്‍ക്കറിയാം, ഇനി സുരേഷ് എത്ര ഫ്ലെക്സ് വെച്ചിട്ടും ഒരു കാര്യവുമില്ല” എന്നിങ്ങനെ അല്‍ഫോന്‍സ് കണ്ണന്താനം പ്രസംഗിക്കുന്ന വീഡിയൊ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയൊ കടപ്പാട്-സ്ക്രോള്‍ ന്യൂസ്
കേന്ദ്രപദ്ധതികള്‍ കൊടിക്കുന്നില്‍ സ്വന്തം പേരിലാക്കുന്നത് ഇതാദ്യമല്ലെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വികസനനേട്ടം എന്ന് അവകാശപ്പെട്ട് സ്വന്തം മുഖം വരച്ച ഫ്ലക്സ് വെക്കുന്നതിന് മുമ്പ് ഫണ്ട് അനുവദിച്ചത് കേന്ദ്രമാണെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. കേന്ദ്രപദ്ധതികള്‍ പല പേരില്‍ സംസ്ഥാന സര്‍ക്കാരും നടപ്പാക്കി ക്രഡിറ്റ് അടിച്ചു മാറ്റുന്നുണ്ടെന്ന് ബിജെപി ആരോപിക്കുന്നു
Discussion about this post