കോഴിക്കോട്: എല്‍ഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജനുമായുള്ള പ്രകാശ് ജാവഡേക്കറിന്റെ ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ജൂൺ 4 കഴിയുമ്പോൾ പ്രതീക്ഷിക്കാത്ത പലരും എൻഡിഎയിൽ എത്തും. വയനാട്ടിലെ ജനങ്ങൾ ഇപ്പോൾ പറയുന്നത് ക്വിറ്റ് രാഹുൽ , വെൽകം മോദി എന്നാണ് എന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനത്തിന് ജനങ്ങൾ വോട്ട് ചെയ്യും. ഈ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്ക് അനുകൂലമായി ജനം വോട്ടുചെയ്യുന്ന തിരഞ്ഞെടുപ്പാണിത്. വയനാട്ടിൽ രാഹുലിന് വിട പറയാൻ ജനങ്ങൾ തയ്യാറെടുത്തിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ജനങ്ങൾ ഇരു മുന്നണികളുടെയും ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇരു മുന്നണികളോടും ജനത്തിന് രോഷമുണ്ട്.
ഇരു മുന്നണിലേയും പല പ്രമുഖ ആളുകളും ബിജെപിയിലേക്ക് വൈകാതെ തന്നെ എത്തും. ഇപ്പോൾ നിങ്ങൾ കെ സുധാകരൻ ഇ.പി ജയരാജൻ തുടങ്ങിയ പേരുകൾ മാത്രമേ കേൾക്കുന്നുള്ളൂ . വരും ദിവസങ്ങളിൽ പലരുടെയും പേരുകൾ കേൾക്കാൻ പറ്റും എന്നും അദ്ദേഹം വ്യക്തമാക്കി . ഈ തിരഞ്ഞെടുപ്പ് മാറ്റത്തിന്റെ കാറ്റു വീശുന്ന തിരഞ്ഞെടുപ്പാണ് എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post