പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതി പുറത്തു വന്നതിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയ എന്‍സിപി നേതാവ് ശരത് പവ്വാറിന് ശക്തമായ മറുപടി നല്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ശരദ് പവാര്‍ ഇത്രയ്ക്ക് തരംതാഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫഡ്നാവിസ് പറയുന്നു. പ്രധാനമന്ത്രിയെ വകവരുത്താനുള്ള ഗൂഢാലോചനയുടെ വിവരങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഫഡ്നാവിസ് വിമര്‍ശിച്ചു.
നരേന്ദ്രമോദി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മാത്രം നേതാവല്ല രാജ്യത്തിന്റെ നേതാവാണ്. രാജ്യത്തിനുവേണ്ടിയുള്ള രാഷ്ട്രീയമാണ് വേണ്ടത് വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം പവാറിനെ വിമര്‍ശിച്ച് ട്വിറ്റില്‍ കുറിച്ചു.
ജനങ്ങളുടെ സഹതാപം നേടാനുള്ള തന്ത്രമാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്നായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ആരോപണം. ജനങ്ങളുടെ പിന്തുണ കുറയുന്നുവെന്ന് ബിജെപി തിരിച്ചറിഞ്ഞു. ഇപ്പോഴിതാ സഹതാപം നേടിയെടുക്കാന്‍ വധഭീഷണിയെന്ന കാര്ഡിറക്കിയിരിക്കുകയാണ്. ജനങ്ങള്‍ ഇത്തരം തതന്ത്രങ്ങളില് വീഴില്ലെന്ന് തനിക്കുറപ്പുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. എന്‍സിപിയുടെ 19-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുണെയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.
Discussion about this post