ന്യൂഡല്‍ഹി: ബാങ്കിടപാടുകാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ പദ്ധതികളില്‍ രാജ്യത്തെ ബാങ്കുകള്‍ ഇതിനോടകം ചേര്‍ത്ത ഉപഭോക്താക്കളുടെ എണ്ണം 6.33 കോടിയിലെത്തി. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ് ഏറ്റവും മുന്നിലുള്ളത്.1.68 കോടിപ്പേരെയാണ് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പദ്ധതികളില്‍ അംഗങ്ങളാക്കിയത്. 46.49 ലക്ഷം പേരെ ചേര്‍ത്ത് ബാങ്ക് ഒഫ് ബറോഡ രണ്ടാം സ്ഥാനത്തുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് മൂന്നാം സ്ഥാനത്ത്.45.53 ലക്ഷം ുപഭോക്താക്കളെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പദ്ധതികളില്‍ അംഗങ്ങളാക്കിയത്.
ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന വാഗ്ദാനം ചെയ്യുന്നത്. 18 മുതല്‍ 50 വരെ പ്രായമുള്ള ഇടപാടുകാര്‍ക്കാണ് ഇതു ബാധകം. രണ്ട് ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷ്വറന്‍സാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന നല്‍കുന്നതാണ്. പ്രതിവര്‍ഷ പ്രീമിയം 12 രൂപയാണ്. 70 വയസുവരെയുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കും. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 60 വയസു വരെ പ്രായമുള്ളവര്‍ക്ക് പ്രതിമാസം 5,000 രൂപ വരെ പെന്‍ഷനാണ് അടല്‍ പെന്‍ഷന്‍ യോജനയുടെ വാഗ്ദാനം.
Discussion about this post