യുഎസില്‍ ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഈ ആഴ്ച ഗോവയിലെത്തും. പാന്‍ക്രിയാസ് രോഗത്തെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ”മുഖ്യമന്ത്രി ഈ മാസം മടങ്ങിവരും. എന്നാല്‍ കൃത്യമായ തീയതി ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല”. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയില്‍ നിന്ന് മുംബൈയിലേക്കും തുടര്‍ന്ന് ഗോവയിലേക്ക് മറ്റൊരു വിമാനത്തിലേക്കും മുഖ്യമന്ത്രി എത്തിച്ചേരുക എന്ന് അദ്ദേഹം അറിയിച്ചു. യുഎസിലേക്ക് പോകുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ അഭാവത്തില്‍ ഭരണനിര്‍വ്വഹണത്തിനായി മന്ത്രി സഭാ ഉപദേശ സമിതിയെ അദ്ദേഹം തീരുമാനിച്ചിരുന്നു. സുദീന്‍ ധവാലികര്‍ (മഹരാഷ്ട്രാവരിവാടി ഗോമന്തക് പാര്‍ട്ടി), ഫ്രാന്‍സിസ് ഡിസൂസ (ബി.ജെ.പിയുടെ), ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായി (സമിതി) എന്നിവരാണ് സമിതി അംഗങ്ങള്‍ .
Discussion about this post