മുസ്ലിം യാഥാസ്ഥിതികരുടെ നിരന്തരമുള്ള ആക്രമണത്തെ തുടര്‍ന്ന് പെഷവാറില്‍ നിന്നും ന്യൂനപക്ഷ മതക്കാര്‍ പലായനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പെഷവാറിലെ സിഖ് സമൂഹമാണ് കൂട്ടത്തോടെ മറ്റ് ഇടങ്ങളിലേക്ക് ചേക്കേറുന്നത്.
മതതീവ്രവാദികളുടെയും യാഥാസ്ഥിതികരുടേയും ഭീഷണി മൂലം മേഖലയിലെ അറുപത് ശതമാനം പേരും ഇതിനകം സ്ഥലം വിട്ടു. കുറെ പേര്‍ ഇന്ത്യയിലേക്ക് കുടിയേറി. 30000ത്തോള സിഖുക്കാരാണ് പേഷവാറില്‍ താമസിച്ചിരുന്നത്. കുറച്ച് ശതമാനം മാത്രമാണ് ഇപ്പോള്‍ അവിടെ അവശേഷിക്കുന്നത്. ബാക്കിയുള്ളവര്‍ ഏത് നിമിഷവും പലായനം ചെയ്യപ്പേടേണ്ട അവസ്ഥയിലാണ്.
സമാധാന സംഘടനയിലെ ആക്ടിവിസ്റ്റായ ചന്ദ്രജിത്ത് സിംഗ് കൊല്ലപ്പെട്ടതാണ് അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം.ഞങ്ങളുടെ സമൂഹം ഇവിടെ നിന്ന് തുടച്ചു നീക്കപ്പെടുകയാണ് ”. -സിഖ് മത വക്താവായ ബാബ ഗുര്‍പാല്‍ പറഞ്ഞു. സിഖുകാര്‍ ടര്‍ബന്‍ കെട്ടുന്നതിനാല്‍ അവരെ ടാര്‍ജറ്റ് ചെയ്യാന്‍ മതയാഥാസ്ഥിതികര്‍ക്ക് എളുപ്പമാണ്. ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന താലിബാന്‍ രീതിയാണ് അവലംബിക്കപ്പെടുന്നതെന്നും സിഖ് നേതാക്കള്‍ പറയുന്നു.
പലരും മുടി മുറിച്ച് ടര്‍ബന്‍ നീക്കം ചെയ്താണ് രക്ഷപ്പെടുന്നത്. മേഖലയില്‍ സിഖുകാര്‍ക്ക് മൃതദേഹം സംസ്‌ക്കരിക്കാനുള്ള സംവിധാനമില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്. ശ്മശാനം നിര്‍മ്മിക്കാന്‍ പണവും സ്ഥലവും അനുവദിച്ചിരുന്നു. എന്നാല്‍ കല്യാണ മണ്ഡപവും, സ്വകാര്യ ബാങ്കുമാണ് അവിടെ നിര്‍മ്മിച്ചത്. സിഖുകാരുടെ ക്ഷേമത്തിനും, സംരക്ഷണത്തിനുമായി പാക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രാദശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post