ന്യൂഡല്‍ഹി : ബംഗുളൂരു സ്ഫോടന കേസില്‍ പിഡിപി നോതാവ് അബ്ദുള്‍ നാസര്‍ മഅദ്നിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യ വ്യവസ്ഥയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം ബംഗുളൂരു സ്ഫോടന കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം വേണമെന്ന് ബംഗുളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി അറിയിച്ചു. കര്‍ണാടക ഹൈക്കോടതി മുഖേനയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.
വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ നവംബര്‍ 14ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ്, വിചാരണ തീരുന്നതുവരെ മഅദനിക്കു സുപ്രീം കോടതി ജാമ്യമനുവദിച്ചത്. സര്‍ക്കാര്‍ പറഞ്ഞ കാലാവധി കഴിഞ്ഞ മാര്‍ച്ച് 14ന് അവസാനിച്ചു. എന്നാല്‍, ഇനിയും രണ്ടു വര്‍ഷം വേണമെന്നാണ് വിചാരണക്കോടതിയുടെ പുതിയ നിലപാട്.
Discussion about this post