മുഗള്‍ ചക്രവര്‍ത്തി അക്ബറല്ല, മഹാറാണാ പ്രതാപാണ് മഹാനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പതിനാറാം നൂറ്റാണ്ടിലെ മേവാര്‍ രാജാവായ റാണാ പ്രതാപ് അക്ബറെ രാജാവായി അംഗീകരിച്ചിരുന്നില്ല. വിശ്വസിക്കാനാവാത്ത തുര്‍ക്കി എന്നാണ് അക്ബറെ റാണാ പ്രതാപ് വിശേഷിപ്പിച്ചത്. വാര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ആരവല്ലി മലനിരകളും, കോട്ടയും തിരിച്ചു പിടിച്ച റാണാ പ്രതാപിന്റെ പോരാട്ടവീര്യത്തെ യോരി ആദിത്യനാഥ് പ്രകീര്‍ത്തിച്ചു.
മോവാര്‍ രാജാവിന്റെ 500ാം ചരമദിനാഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാറാണാ പ്രതാപ് തെളിയിച്ചു അക്ബറല്ല അദ്ദേഹമാണ് മഹാനെന്ന്. അക്ബറെ തുര്ക്കിക്കാരനെന്ന് വിശേഷിപ്പിച്ച റാണാ പ്രതാപ്..അദ്ദേഹത്തെ ചതിയനെന്നാണ് വിളിച്ചത്. ഒരു വിദേശിയ രാജാവായി അംഗീകരിക്കാന്‍ റാണ പ്രതാപ് തയ്യാറായിരുന്നില്ലെന്നും യോഗി പറഞ്ഞു. ചിലര്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യത്തിനായി സമൂഹത്തെയും, സംസ്കാരത്തെയും രാജ്യത്തെയും ശല്യപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post