നിരോധിത സംഘടനയായ സിമിയുടെ മുന്‍ പ്രവര്‍ത്തകരെ കുറിച്ചുള്ള വിശദാംശങ്ങള്‍ കേരള പോലിസ് ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. പ്രത്യേക പോലിസ് സംഘവവും, രഹസ്യാന്വേഷണ വിഭാഗവും ആണ് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം (യുഎപിഎ) പ്രകാരം 2014ലാണ് രാജ്യത്ത് സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സിമിയുടെ നിരോധനം നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറുപടി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു അന്വേഷണം നടത്തുന്നതെന്ന് ഡിജിപി ലോകനാഥ് ബെഹ്റയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ ഐഎസ് ഭീകരരെ അനുകൂലിക്കുന്ന ചിലരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് സിമി പശ്ചാത്തലം ഉള്ളതാണ് പോലിസിനെ ഇത്തരമൊരു വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പ്രേരിപ്പിച്ചത്.
സിമിയുടെ നിരോധനം തുടരുന്നത് സംബന്ധിച്ച് ജനുവരി 31നകം റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. 2001ന് ശേഷം 2014 ജൂലായ് 30നും സിമിയുടെ നിരോധനം കേന്ദ്രം നീട്ടിയിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സിമി പ്രവര്‍ത്തകരുടെ സ്ലീപിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നിരോധിനത്തിനുള്ള പട്ടികയിലുള്ള ചില ഇസ്ലാമിക സംഘടനകളില്‍ സിമി പ്രവര്‍ത്തകര്‍ സജീവമായുള്ളതായും വിവരമുണ്ട്.
Discussion about this post