എഡിജിപിയുടെ മകള്‍ തനിക്കെതിരെ നല്കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലിസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു.തനിക്കെതിരെ ഉള്ള പരാതി അടിസ്ഥാനരഹിതമാണെന്നും, പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പോലിസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ള പരാതി വ്യാജമെന്ന് ഹര്‍ജിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പോലിസാണ് സുദേഷ് കുമാറിന്റെ മകള്‍ സ്നികതയുടെ പരാതിയില്‍ പോലിസുകാരനെതിരെ കേസെടുത്തത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണ്് കേസ്. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഗവാസ്ക്കര്‍ പറയുന്നത്.
തിരുവനന്തപുരത്ത് കനക്കകുന്നില്‍ വച്ച് ബറ്റാലിയന് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നികത മര്‍ദ്ദിച്ചതായി ഗവാസ്കര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ആണ് എഡിജിപിയുടെ മകള്‍ ആക്രമിച്ചതെന്നാണ് ഗവാസ്കര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ ചികിത്സ തേടുകയും ചെയ്തു.
ഇതിന് പിറകെ ആരോപണവിധേയായ എഡിജിപിയുടെ മകളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസ് ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുകയും ആയിരുന്നു.
Discussion about this post