ഡെറാഡൂണ്‍: നാലാമത് രാജ്യാന്തര യോഗാദിനാചരണത്തിനു രാജ്യം ഒരുങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യോഗാദിനം ആചരിക്കുന്നത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ്. ഡെറാഡൂണിലുള്ള വന ഗവേഷണ കേന്ദ്രത്തിലാണു പ്രധാനമന്ത്രി പങ്കടുക്കുന്ന യോഗാ പരിപാടി നടക്കുക.
പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാ പരിപാടിയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. 50,000ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങിനു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കുരങ്ങുകളുടെയും പാമ്പുകളുടെയും ശല്യമുള്ള വന ഗവേഷണ കേന്ദ്രത്തില്‍, ഇവ ഒഴിവാക്കുന്നതിനു പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചതായി ഡിഎഫ്ഒ രാജീവ് ദിമന്‍ പറഞ്ഞു.
450 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഡെറാഡൂണ്‍ വന ഗവേഷണ കേന്ദ്രം കൊടുംവനത്തിലാണു സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ശല്യമുള്ള ഇവിടെ, ചടങ്ങിനു എത്തുന്നവര്‍ക്കു പ്രത്യേക ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉത്പല്‍ കുമാര്‍ അറിയിച്ചു. പൊതു യോഗാ ചട്ടം (സിവൈപി) അനുസരിച്ചുള്ള യോഗാസനകളായിരിക്കും ചടങ്ങില്‍ എത്തുന്നവര്‍ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു . ഐക്യരാഷ്ട്ര സഭ 2014-ലാണ് ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്.
Discussion about this post