ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര ഉള്‍പ്പെട്ട ഭൂമിയിടപാടുകള്‍ അന്വേഷിക്കാനുള്ള ഹരിയാന ബിജെപി സര്‍ക്കാരിന്റെ തീരുമാനം കുടിപ്പകയുടെ രാഷ്ട്രീയമായി തെറ്റിദ്ധരിക്കരുതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ പറഞ്ഞു്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോവുകയും, വികസനം ഉറപ്പാക്കുകയുമാണു തങ്ങളുടെ ലക്ഷ്യമെന്നു രാജ്‌നാഥ്‌സിംഗ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ വിഷയത്തില്‍ ബിജെപി കുടിപ്പകയുടെ രാഷ്ട്രീയം കളിക്കില്ലെന്നു വിശ്വസിക്കുന്നതായി വധേര പറഞ്ഞിരുന്നു.
താനോ താനുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ക്രമക്കേടുകളൊന്നും നടത്തിയിട്ടില്ലെന്നും വധേര അവകാശപ്പെട്ടു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തു നടന്നുവെന്നു ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരണ വിഷയമായിരുന്നു. സംഭവം അന്വേഷിക്കാന്‍ വിരമിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്എന്‍ ധിന്‍ഗ്രയെ ഏകാംഗ കമ്മീഷനായി കഴിഞ്ഞ ദിവസം ഹരിയാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.
Discussion about this post