ഡല്‍ഹി : കശ്മീരില്‍ സൈനികര്‍ കൊല്ലുന്നത് ഭീകരരെക്കാള്‍ സാധാരണക്കാരെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത് വിവാദമായത് മറയ്ക്കാന്‍ അഴിമതി ആരോപണവുമായി രംഗത്തെത്തിയ രാഹുല്‍ ഗാന്ധിക്ക് വീണ്ടും തിരിച്ചടി.അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ ഏറ്റവും കൂടുതല്‍ നിരോധിത കറന്‍സി നിക്ഷേപിച്ചുവെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ ഇത് പച്ച നുണയാണെന്ന് നബാര്‍ഡിന്റെ പത്രക്കുറിപ്പിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
അഹമ്മദാബാദിലെ ജില്ലാ സഹകരണ ബാങ്കില്‍ 745 കോടി നിരോധിച്ച നോട്ടുകള്‍ നിക്ഷേപിച്ചു എന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ഇത് അമിത് ഷാ ഡയറക്ടറായ ബാങ്കാണെന്നും അതില്‍ അഴിമതിയുണ്ടെന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആരോപിച്ചു. എന്നാല്‍ അഴിമതി ആരോപണം തികച്ചും വസ്തുത വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന പത്രക്കുറിപ്പാണ് നബാര്‍ഡ് പുറത്തുവിട്ടത്.
പതിനാറു ലക്ഷത്തോളം അംഗങ്ങളുള്ള മൂന്നു ജില്ലകളിലായി 194 ശാഖകളുള്ള ബാങ്കാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് . അതിലെ 22 ഡയറക്ടര്‍മാരില്‍ ഒരാളാണ് അമിത് ഷാ . നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ എല്ലാ സഹകരണ ബാങ്കുകളിലും അസാധു നോട്ടുകള്‍ സ്വീകരിച്ചതു പോലെ ഈ ബാങ്കിലും നോട്ടുകള്‍ നിക്ഷേപിച്ചിരുന്നു.
ഒരു ലക്ഷത്തി അറുപതിനായിരം അക്കൗണ്ടുകളിലായി ആണ് 745 കോടി രൂപ നിക്ഷേപിക്കപ്പെട്ടത് . ശരാശരി 47,000 രൂപ. ഇതില്‍ തന്നെ ഏതാണ്ട് 99 ശതമാനത്തോളം അക്കൗണ്ടുകളും രണ്ടര ലക്ഷത്തില്‍ താഴെ മാത്രം തുകയാണ് നിക്ഷേപിച്ചതെന്ന് നബാര്‍ഡ് വ്യക്തമാക്കുന്നു. ഗുജറാത്തിനെക്കാള്‍ കൂടുതല്‍ തുക ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് മഹാരാഷ്ട്രയിലാണെന്നും കേരളവും ഒപ്പമുണ്ടെന്നും പത്രക്കുറിപ്പിലുണ്ട്.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് അഹമ്മദാബാദ് ജില്ല സഹകരണ ബാങ്ക് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത് . എല്ലാ അക്കൗണ്ടുകളുടെയും കെവൈസി രേഖകള്‍ കൃത്യമായിരുന്നു. മാത്രമല്ല നെറ്റ് ബാങ്കിംഗ് , മൊബൈല്‍ ബാകിംഗ് ഉള്‍പ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങള്‍ ഉള്ള ബാങ്കിന് 2015-26 വര്‍ഷത്തില്‍ ഏറ്റവും നല്ല ബാങ്കിനുള്ള നബാര്‍ഡ് അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു.
അഹമ്മദാബാദ് ബാങ്കിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിക്കപ്പെട്ട ജില്ല സഹകരണ ബാങ്കുകള്‍ വേറെയുണ്ടെന്നിരിക്കെ രാഷ്ട്രീയ ലാക്കോടെ പ്രചാരണം അഴിച്ചു വിട്ട കോണ്‍ഗ്രസ് നാണം കെട്ടിരിക്കുകയാണ് .
നോട്ട് അസാധുവാക്കല്‍ കൊണ്ടു വന്നതു തന്നെ കണക്കില്ലാത്ത പണം അംഗീകൃതം ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് . ബാങ്ക് അക്കൗണ്ടുകളില്‍ കൂടുതലായി നിക്ഷേപിക്കപ്പെട്ട പണത്തെക്കുറിച്ച് കൃത്യമായ അന്വേഷണവും ആദായ നികുതി വകുപ്പ് നടത്തി വരുന്നുണ്ട്. ഇതിന് പ്രകാരം നിരവധി പേര് നികുതി അടച്ചു കഴിഞ്ഞു . ഈ സാഹചര്യത്തിലാണ് വ്യാജപ്രചാരണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നതെന്ന് ബിജെപി ആരോപിച്ചു.
സഹകരണ ബാങ്കുകളുടെ തലപ്പത്ത് രാഷ്ട്രീയ ബന്ധമുള്ളവര്‍ വരുന്നത് സാധാരണമാണെന്നിരിക്കെ ഈ ആരോപണത്തിലും കഴമ്പില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തില്‍ ബാങ്കുകളുടെ ഭരണ ചുമതലയില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നേതാക്കളുണ്ട് . മഹാരാഷ്ട്രയില്‍ എന്‍.സിപിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കളാണ് പല സഹകരണ ബാങ്കുകളുടേയും തലപ്പത്ത് . ഈ സാഹചര്യത്തില്‍ കൃത്യമായ രേഖകളോട് കൂടി ബാങ്ക് അക്കൗണ്ടില്‍ ഉടമകള്‍ തുക നിക്ഷേപിച്ചതില്‍ ഡയറക്ടറായ അമിത് ഷായ്ക്ക് എന്ത് പങ്കാണുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ പുലിവാല് പിടിച്ച കോണ്‍ഗ്രസ് അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇല്ലാത്ത അഴിമതി ആരോപണവുമായി രംഗത്തെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈനികര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തിയതിന് ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബ പിന്തുണ പ്രഖ്യാപിച്ചത് ചര്‍ച്ചയായിരുന്നു.
Discussion about this post