ഡല്‍ഹി: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പാകിസ്ഥാന് വിലക്കി. ഇതേതുടര്‍ന്ന് ബിസാരിയയും ഭാര്യയും ഗുരുദ്വാര സന്ദര്‍ശിക്കാതെ മടങ്ങി.
രണ്ടുമാസം മുന്‍പാണ് സംഭവം. ഇവാക്യൂ ട്രസ്റ്റ് പോപ്പെര്റ്റി ബോര്‍ഡ് (ഇ.ടി.പി.ബി) ചെയര്‍മാന്റെ ക്ഷണപ്രകാരം എത്തിയ ബിസാരിയെ അവിടെ സിക്ക് തീര്‍ത്ഥടാകരെ കാണാനിരുന്നതാണ്. എന്നാല്‍, ഗുരുദ്വാരയിലേക്കുള്ള യാത്രാമദ്ധ്യേആണ് പാക്കിസഥാന്റെ സന്ദേശം ബിസാരിയയ്ക്ക് ലഭിച്ചത്.
സുരക്ഷാ കാരണങ്ങള്‍ കാരണം അനുമതി നിഷേധിക്കുന്നുവെന്നായിരുന്നു പാകിസ്ഥാന് ഇതിന് പറഞ്ഞ ന്യായം. തുടര്‍ന്ന്, തീര്‍ത്ഥാടകരെ കാണാതെ ബിസാരിയ മടങ്ങുകയായിരുന്നു.പാകിസ്ഥാനിലെ അല്ഹസന് അബ്ദലിലെ പഞ്ജാ സാഹിബിന്റെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.സംഭവം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
1974ലെ ഇന്ത്യ – പാകിസ്ഥാന് കരാര്‍ അനുസരിച്ച് പാകിസ്ഥാനിലെ മതകേന്ദ്രങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉത്സവ സീസണുകളില്‍ സന്ദര്‍ശനം അനുവദിക്കാറുണ്ട്. ജൂണ്‍ 21 മുതല്‍ 30വരെ നീളുന്ന മഹാരാജ രഞ്ജിത് സിംഗിന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ദേരാ സാഹിബ് ഗുരുദ്വാരയിലേക്ക് 300 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് പാകിസ്ഥാന് വിസ അനുവദിച്ചിരുന്നു.
Discussion about this post