കോട്ടയം: മദ്ധ്യവയസ്കന്റെ മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍. നഗരമദ്ധ്യത്തില്‍ പോസ്റ്റില്‍ കെട്ടിവെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുനക്കര ക്ഷേത്രത്തിന് സമീപം ചുവപ്പു ഷര്‍ട്ടും കൈലിമുണ്ടും വസ്ത്രധാരിയാണ് മരണമടഞ്ഞിരിക്കുന്നത്. വൈദ്യൂതി പോസ്റ്റിലേക്ക് ചാരി മുഖം പോസ്റ്റില്‍ അമര്‍ത്തി നില്ക്കുന്ന നിലയിലാണ് കെട്ടി വെച്ചിരിക്കുന്നത്.
ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. തൂങ്ങിമരിച്ചതാകാം എന്നാണ് പോലീസ് നല്കുന്ന സൂചന. കോട്ടയം വെസ്റ്റ് പോലീസ് എത്തി നടപടി സ്വീകരിച്ചു.
Discussion about this post