മുസ്ലീങ്ങള്‍ക്ക് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി അസദ്ദുദ്ദീന്‍ ഒവൈസി. മതേതരത്വം കാത്തു സൂക്ഷിക്കാന്‍ മുസ്ലീങ്ങള്‍ക്ക് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു ചേര്‍ന്ന പ്രതിഷേധ യോഗത്തിലായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ വിവാദപ്രസംഗം.’മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഈ ആളുകളാണ് ഏറ്റവും വലിയ കള്ളന്മാര്‍…വലിയ അവസരവാദികള്‍. അവര്‍ മുസ്ലീങ്ങളെ 70 വര്‍ഷത്തോളം ഉപയോഗിച്ചു, ഭീഷണിപ്പെടുത്തി, മിണ്ടാതിരിക്കാന്‍ നമ്മളെ നിര്‍ബന്ധിച്ചു’ ‘ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടണം. മതേതരത്വം നിലനില്‍ക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ക്കായി തന്നെ പോരാടു. ഒരു രാഷ്ട്രീയ ശക്തിയായി മാറു. മുസ്ലീങ്ങള്‍ തന്നെ വിജയിക്കുന്നു എന്ന് ഉറപ്പാക്കുക’ –
https://www.facebook.com/RepublicWorld/videos/vb.1159346367512575/1777774415669764/?type=2&theater
മുസ്ലിം വോട്ടു ബാങ്ക് രാഷ്ട്രീയം മറനീക്കി പുറത്തുവെന്നാണ് ഐഐഐഎം തലവന്‍ അസദ്ദീദ്ദീന്‍ ഒവൈസിയുടെ പ്രസംഗമെന്നാണ് ആരോപണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനക്കെതിരെ ബിജെപി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post