ഒരു പാവപ്പെട്ട സ്ത്രീയെ ആക്ഷേപിച്ച തരികിട സാബുവിനെതിരെ പരാതി നല്‍കിയിട്ടും പോലിസ് നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഷാനി പ്രഭാകര്‍, വീണാ ജോര്‍ജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളില്‍ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിന്റെ കാര്യത്തില്‍ തികഞ്ഞ പക്ഷപാതിത്വമാണ് കാണിച്ചിരിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് പോലിസിനെതിരെയും സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരികിട സാബു എന്ന സാബുമോന് കണ്ണൂര്‍ സ്വദേശിനി ലസിത പാലക്കലിനൈതിരെ മോശം പരാമര്‍ശമുന്നയിച്ചത്. കിടപ്പറപങ്കുവെക്കാന് ക്ഷണിച്ചുകൊണ്ട് പരസ്യമായി തരികിട സാബു പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ലസിത പാലക്കല്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സാബു ഒളിവിലാണെന്ന സൂചനയാണ് പോലിസ് ഇതുവരെ പങ്കുവെച്ചത്. എന്നാല്‍ ഒരു പ്രമുഖ ചാനലില്‍ ടിവിഷോയില്‍ സാബു അവതാരകനായി എത്തിയപ്പോള്‍ ആണ് പോലിസ് പരാതില്‍ തക്കതായ നടപടി കൈക്കൊണ്ടില്ലെന്ന ആക്ഷേപം വീണ്ടും ഉയരുന്നത്.
https://www.facebook.com/KSurendranOfficial/posts/1764930343591594
Discussion about this post