അയോധ്യ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നത്. ജനാധിപത്യത്തിന്റെ ഓരോ ഘടകങ്ങള്‍ക്കും അതിന്റേതായ പങ്കുണ്ടെന്ന കാര്യം മനസ്സില്‍ വെച്ചു വേണം പ്രവര്‍ത്തിക്കാന്‍. ക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും . എന്നാല്‍ നിങ്ങള്‍ കുറച്ചു കാലംകൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും ആദിത്യനാഥ് വ്യക്തമാക്കി. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി ഉത്തരവിനെ കാത്തിരിക്കാതെ ക്ഷേത്രം നിര്‍മിക്കുമെന്ന് വേദാന്തി പ്രസ്താവിച്ചിരുന്നു. രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും. അതിന് കോടതി ഉത്തരവിനെ കാത്തിരിക്കില്ല. നിര്‍മാണത്തിന് കോടതി അനുവദിക്കുകയാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ മറ്റ് വഴി നോക്കും. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റേയും ആവശ്യമാണ്. ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ് അവിടെ ക്ഷേത്രം ഉയരുമെന്നത്. അത് നടപ്പിലാക്കുമെന്നും വേദാന്തി പറഞ്ഞു.
Discussion about this post