മാഘറിലെ കബീര്‍ ദാസ് സമാധിയില്‍ എത്തിയ യുപി മുഖ്യമന്ത്രിയ്ക്ക് നേരെ നടത്തിപ്പുകാരിലൊരാളാണ് മുസ്ലിം തൊപ്പി(skull cap) നീട്ടിയത്. എന്നാല്‍ വളെ ബഹുമാന പുരസരം മുഖ്യമന്ത്രി അത് നിരസിച്ചു.
ഇന്നലെയാണ് യോഗി ആദിത്യനാഥ് മാഘറില്‍ സന്ദര്‍ശനത്തിനായി എത്തിയത്. ശവകുടീരത്തിന്റെ കെയര്‍ടേക്കറായ ഖാദിം ഹുസൈന് മുക്യമന്ത്രി തൊപ്പി നീട്ടുകയായിരുന്നു. എന്നാല്‍ വളരെ ബഹുമാനത്തോടെ യോഗി അത് നിരസിച്ചു. തൊപ്പി വാങ്ങിയ മുഖ്യമന്ത്രി അത് കയ്യില്‍ വച്ചാണ് അകത്ത് കയറിയത്. എന്നാല്‍ ധരിച്ചില്ല.
https://twitter.com/ANINewsUP/status/1012204968831520769
തൊപ്പി ധരിക്കാത്തതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് കാണിച്ചത് മര്യാദയായില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തീവാരിയുടെ വിമര്‍ശനം. എന്നാല്‍ യുപി മന്ത്രിസഭയിലെ മുസ്ലിം പ്രതിനിധി ഇതിന് മറുപടിയുമായി രംഗത്തെത്തി. ”ഞാനൊരു മുസ്ലിം വിശ്വാസിയാണ് പക്ഷേ തൊപ്പി ധരിക്കാറില്ല,തൊപ്പി ധരിക്കാത്തത് കൊണ്ട് ഞാന്‍ മുസ്ലിമല്ല എന്നില്ലല്ലോ? നിങ്ങളെന്തിനാണ് അദ്ദേഹത്തെ തൊപ്പി ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്. നിങ്ങളെന്ത് കൊണ്ടാണ് ക്ഷേത്രത്തില്‍ പോകാത്തത്. അവിടെയുള്ള ആളുകള്‍ക്കൊപ്പം നില്‍ക്കാത്തത്, നിങ്ങളുടെ മനോഭാവമാണ് മാറ്റേണ്ടത്.”-അദ്ദേഹം പറയുന്നു.
അഹമ്മദാബാദില്‍ മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദിയും മുസ്ലിം തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചിരുന്നു. തങ്ങള്‍ മതേതരെന്ന് കാണിക്കാന്‍ ഇത്തരം നാടകങ്ങള്‍ നടത്തുകയല്ല വേണ്ടത് എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ഹിന്ദുക്കള്‍, മുസ്ലീം മത ചിഹ്നങ്ങള്‍ ധരിക്കുകയും മുസ്ലീങ്ങള്‍ ഹിന്ദു മതചിഹനങ്ങള്‍ ധരിച്ചുമല്ല മതേതരത്വം തെളിയിക്കേണ്ടത്. പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു.
ഇഫ്ത്താര്‍ പാര്‍ട്ടിക്കിടെ രാഹുല്‍ ഗാന്ധിയെ ഒരാള്‍ മുസ്ലിം തൊപ്പി ധരിപ്പിക്കുകയും, അഞ്ച് സെക്കന്റിനകം രാഹുല്‍ അത് ഊരിമാറ്റുകയും ചെയ്തത് വാര്‍ത്തയായിരുന്നു.
Discussion about this post