
ഡല്‍ഹി: ബിജെപി സംസ്ഥാന ഘടകത്തിലെ നേതാക്കള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ അമിത് ഷായ്ക്ക് മുന്നില്‍. തന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും വ്യാപകമായ കണ്ട പ്രവര്‍ത്തകരുടെ പോസ്റ്റിന്റെ പരിഭാഷ അമിത് ഷാ തേടിയതായാണ് വിവരം. വിമര്‍ശനങ്ങളുടെ ഹിന്ദി പരിഭാഷ നല്‍കാന്‍ ബിജെപി ഐടി സെല്ലിനാണ് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ സംസ്ഥാന ചുമതലയുള്ള സെക്രട്ടറി മുരളീധര റാവു ഞായറാഴ്ച അമിത്ഷാക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
തന്റെ ഫെയ്സ്ബുക്കിലെത്തിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അമിത് ഷാ പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത്. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് വിലയിരുത്തിയ അമിത് ഷാ ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും. സംസ്ഥാന നേതാക്കളെയടക്കം പിരിച്ച് വിടുമെന്ന മുന്നറിയിപ്പും നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ബി.ജെ.പി രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിനെതിരെ അമിത്ഷായുടെ ഫേസ്ബുക്ക് പേജില്‍ കേരളത്തില്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പരാതികള്‍ ഉന്നയിച്ചിരുന്നു. ലസിത പാലക്കല്‍ വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ ഉടപെടാത്തതിനെക്കുറിച്ച് ഇംഗ്ളീഷിലും മലയാളത്തിലുമാണ് പ്രവര്‍ത്തകര്‍ പരാതി പറഞ്ഞത്.
ഗ്രൂപ്പ് തിരിഞ്ഞുള്ള സംസ്ഥാന നേതാക്കളുടെ ചേരിപ്പോരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇംഗ്ളീഷിലും മലയാളത്തിലും പരാതി പറഞ്ഞ പ്രവര്‍ത്തകര്‍ വിഷയത്തില്‍ അമിത്ഷാ ഇടപെടണമെന്നും ആവശ്യപ്പെട്ടു. നേതാക്കള്‍ അവരുടെ താല്‍പര്യത്തിനായി ഗ്രൂപ്പു കളിക്കുകയാണെന്നും അണികളാരും അവരുടെ കൂടെ ഇല്ലെന്നും ഫേസ്ബുക്ക് പ്രതികരണങ്ങളില്‍ വ്യക്തമാക്കിയിരുന്നു. സ്വന്തം നേതാക്കളെ പോലും രൂക്ഷമായി വിമര്‍ശിക്കുന്ന പ്രവര്‍ത്തകരും അണികളും ഗ്രൂപ്പ് വച്ചുപൊറുപ്പിക്കാനാവില്ല എന്ന പൊതുവികാരമാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചത്. സംസ്ഥാന അധ്യക്ഷകനെ തെരഞ്ഞെടുക്കാനിരിക്കെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. ചൊവ്വാഴ്ച് അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്.
Discussion about this post