തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ അനധികൃത പാര്‍ക്കിങ് ഗ്രൗണ്ട് പൊളിക്കണമെന്ന ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവിന് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചു. നെല്‍വയല്‍ നീര്‍ത്തട നിയമം ലംഘിച്ചു നിര്‍മ്മിച്ച പാര്‍ക്കിങ് ഗ്രൗണ്ട് പൊളിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കണം എന്നായിരുന്നു ഉത്തരവ്. ഉത്തരവ് പാലിക്കാന്‍ അനുവദിച്ചിരുന്ന അവസാന സമയം നാളെയായിരുന്നു. തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി കളക്ടറുടെ ഉത്തരവിന് താല്‍ക്കാലിത സ്റ്റേ അനുവദിച്ചത്.
Discussion about this post