ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട ജ്വല്ലറി ഉടമ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് നല്കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോദി ജനുവരിയില്‍ ഇന്ത്യ വിട്ടിരുന്നു. യു.കെ, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളോട് നീരവ് മോദിയെ കണ്ടെത്താനും മോദിയുടെ നീക്കങ്ങള്‍ തടയാനും ഇന്ത്യ സഹായം ചോദിച്ചിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയത് മൂലം 190ഓളം രാജ്യങ്ങള്‍ക്ക് നീരവ് മോദിയെ കണ്ടത്താനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ലഭിക്കും. നീരവ് മോദിയുടെ സഹോദരനായ നീശല്‍ മോദിയ്ക്കും സഹായിയായ സുഭാഷ് പരബിനും റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Discussion about this post