മലപ്പുറം മങ്കടയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ യുവാവ് അറസ്റ്റില്‍. പീഡനം നടന്നത് പെണ്‍കുട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ് എന്ന് വ്യക്തമായതിനെ തുടര്‍ന്നത് അവരെയും പോലിസ് അറസ്റ്റ് ചെയ്തു. അമ്മയുടെ കാമുകനായ തിരൂര്‍ക്കാട് സ്വദേശിയായ സുഹൈലാണ് പിടിയിലായത്. ഓട്ടോ ഡ്രൈവറാണ് ഇയാള്‍.
ഒരു വര്‍ഷമായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു.ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.പെണ്‍കുട്ടി വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് സംഭവത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് പോലിസ് പറയുന്നു. പ്രതികളെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post