പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്വത്തില്‍ ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പാര്‍ട്ട് ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. 147 അംഗ സഭയില്‍ 120 സീറ്റുകളില്‍ വിജയിക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും അമിത്ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നിര്‍വഹിക്കുന്നതിനായി സംസ്ഥാന നേതാക്കളുമായുള്ള യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അമിത്ഷാ.
ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അമിത്ഷായെ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, ജുവാള് ഓറം, പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ബസന്ത് പാണ്ട എന്നിവര്‍ ,സ്വീകരിച്ചു.
ഭുവനേശ്വറിലെ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ പ്രവര്‍ത്തകരുടെ യോഗത്തിലും അമിത്ഷാ സംസാരിച്ചു. ഒഡീഷ ബി.ജെ.പി. പ്രവര്‍ത്തകുടെ ഊര്‍ജ്ജവും ഉത്സാഹവും നരേന്ദ്രമോദിയുടെ നേതൃത്വവുമുണ്ടെങ്കില്‍ ഒഡീഷയിലെ തെരഞ്ഞടുപ്പില്‍ ബിജെപിക്ക്് വന്‍വിജയമുണ്ടാകുമെന്ന് അമിത്ഷാ പറഞ്ഞു.
ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാറരത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഒഡീഷ സര്‍ക്കാരിനെതിരെ അമിത്ഷാ വിമര്‍ശനമുന്നയിച്ചു. ഹിന്ദുക്കളുടെ പ്രതീക്ഷകളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ താല്പര്യങ്ങള് എങ്ങനെ സംരക്ഷിക്കും എന്ന് അമിത്ഷാ ചോദിച്ചു.
15 ദിവസത്തിനുള്ളില്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരിലേക്ക് എത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അമിത്ഷാ ആവശ്യപ്പെട്ടു നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി സര്‍ക്കാറിന്റെ പരാജയത്തെക്കുറിച്ചും അമിത്ഷാ സംസാരിച്ചു. ഭുവനേശ്വര്‍, പുരി, കട്ടക്കിലെ ലോക്സഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട 21 നിയമസഭാ മണ്ഡലങ്ങളിലെ ഓരോ പഞ്ചായത്തുകളിലുമായി രണ്ട് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പാര്‍ലമെന്ററി, നിയമസഭാ മണ്ഡലങ്ങള്‍, സോഷ്യല്‍ മീഡിയ ടീം എന്നീ ഗ്രൂപ്പുകളുടെ യോഗത്തിലും അമിത്ഷാ പങ്കെടുത്തു.
അമിത്ഷായുടെ സന്ദര്‍ശനം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ആവേശവും ഊര്‍ജ്ജവും ഉണ്ടാക്കാന്‍ സാധിച്ചതായാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. നിയമസഭയിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഒഡീഷയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Discussion about this post