രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു-കശ്മീരിലെത്തും. ജൂലായ് നാല് അഞ്ച് തീയ്യതികളിലായാണ് സന്ദര്‍ശനം.
ജൂലൈ 5 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും. ശ്രീനഗറിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തനായുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ജൂണ്‍ 27 നാണ് അമര്‍നാഥ് യാത്രയുടെ ആദ്യഘട്ടം ഫ്‌ലാഗ് ഓഫ് ചെയ്തത്. ജൂണ്‍ 28 മുതല്‍ കനത്ത മഴയെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. കാലവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് യാത്ര പുനരാരംഭിച്ചിരുന്നു. രാജ്യത്തൊട്ടാകെയുള്ള രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ജമ്മുകാശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനവും തുടര്‍ന്നുണ്ടായ ഭീകരവാദ പ്രവര്‍ത്തനങ്ങളിലും കനത്ത സുരക്ഷാ നടപടികളാണ് സൈന്യം സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലായ് 10 ന് അനന്ത്‌നാഗ് ജില്ലയില്‍ ബസ്സില്‍ ആക്രമണം നടത്തി ഒമ്പത് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Discussion about this post