ആലപ്പുഴ: പ്രകടനം നടത്തുന്നതിനിടെ ചാരുമൂട് വച്ച് എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ എസ്ഡിപിഐക്കാര് അറസ്റ്റില്‍ . പേരൂര്‍ കാരാണ്മ ഹാറൂന്‍ നിവാസില്‍ ഹൈറൂള് (29),പേരൂര്കാരാണ്മ ചരുവു പറമ്പില്‍ നിഷാദ് (33), ചുനക്കര തെക്ക് രാജ ഭവനത്തില്‍ നിഷാജ്മോന് (27),
ചുനക്കര തെക്ക് കല്ലരിക്കും വിളയില്‍ മുഹമ്മദ് സാദത്ത് (26)എന്നിവരാണ് അറസ്റ്റിലായത്. ചാരുംമൂട് എസ്എഫ്ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ , അജയ് എന്നിവരെയാണ് വെട്ടിയത്. തലയ്ക്കും വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പഠിപ്പു മുടക്കിയ ശേഷം ചാരുംമൂട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു ആക്രമണം.
Discussion about this post