നെല്ലിന്റെ താങ്ങുവില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ക്വിന്റലിന് 250 രൂപയാണ് കൂട്ടിയത്.
ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തിലാണ് തീരുമാനം.
എല്ലാ വിളകള്‍ക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നല്‍കും. സര്‍ക്കാരിന് അയ്യായിരം മുതല്‍ പന്ത്രണ്ടായിരം കോടി രൂപയുടെ അധികബാധ്യതയാണ് ഇതിനായി പ്രതീക്ഷിക്കപ്പെടുന്നത്. നെല്ലിന് പുറമെ പരുത്തി, പയറുവര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തി.
ഖാരിഫ് വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിനെക്കാള്‍ 50% താങ്ങുവില നല്‍കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകസമൂഹത്തിന് ആത്മവിശ്വാസമുയര്‍ത്തുന്ന വിപ്ലവകരമായ തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. വിലക്കയറ്റമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കരിമ്പു കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ താങ്ങുവില ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റിലും വിലവര്‍ധന പരാമര്‍ശിച്ചിരുന്നു.
ഐഐടി, എന്‍ഐടി, ഐസര്‍, കേന്ദ്ര സര്‍വകലാശാലകള്‍, സര്‍വകലാശാലകള്‍ തുടങ്ങി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഗവേഷണവികസനത്തിനും പ്രത്യേക ഫണ്ടിങ് ഏജന്‍സി (ഹെഫ) രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
Discussion about this post