കര്‍ണാടക പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണ ജോത്സ്യമാരുടെ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന് പേടിച്ച് മന്ത്രി സ്വന്തം വീട്ടില്‍ ഉറങ്ങുന്നില്ലെന്ന് റിപ്പോര്‍ട്ട്. വീട്ടിലുറങ്ങാന്‍ പേടിച്ച് ദിവസവും സ്വന്തം മണ്ഡലമായ ഹാസനിലെ താമസവീട്ടില്നിന്ന് നഗരത്തിലെ ഓഫീസിലേക്ക് 350 കിലോ മീറ്റര്‍ യാത്രചെയ്യുകയാണ്. ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണിത്.
ബെംഗളൂര് നഗരഹൃദയത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചാല്‍ കഷ്ടകാലമാണെന്നാണ് ജ്യോത്സ്യന്റെ പ്രവചനം. സര്‍ക്കാര്‍ വീട് ഇതുവരെയും ലഭിച്ചിട്ടമില്ല.. മുന്‍ പൊതുമരാമത്ത് മന്ത്രി താമസിക്കുന്ന വീട് തന്നെ വേണമെന്നാണ് രേവണ്ണയുടെ നിര്‍ബന്ധം. എന്നാല്‍ ഔദ്യോഗിക വസതി മുന്‍ പൊതുമരാമത്ത് മന്ത്രി എച്ച്.സി. മഹാദേവപ്പ ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസുകാരനായ ഈ മുന്‍ മന്ത്രിയും ആ വീടിന്റെ ഭാഗ്യം മുന്‍നിര്‍ത്തി വീണ്ടും മന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. മൂന്നു മാസംകൂടിക്കഴിഞ്ഞെ ഒഴിയൂ എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ നിലപാട്.ഇതോടെ മതേതര വാദികളുടെ അന്ധവിശ്വാസം പുറത്തായെന്ന് കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ പരിഹസിച്ചു. മന്ത്രിയുടെ അന്ധവിശ്വാസവും പേടിയും മൂലം സര്‍ക്കാരിന് പ്രതിദിനം കനത്ത നഷ്ടമാണ് സംഭവിക്കുന്നത്
Discussion about this post