മുംബൈ: കോൺഗ്രസിനതിരെയും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെയും രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ചിലരുടെയൊക്കെ ബലഹീനത കൊണ്ടും ബുദ്ധിമോശം കൊണ്ടുമാണ് പാക് അധീന കശ്മീർ ഇന്ത്യയിൽ നിന്നും വഴുതിപ്പോയത്. പാകിസ്താൻ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസികിൽ വിശ്വബന്ധു ഭാരത് എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ജയ്ശങ്കർ. ലക്ഷ്മണ രേഖ മറികടന്ന് പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയാൽ ചൈനയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘അങ്ങനെയൊരു ലക്ഷ്മണരേഖയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിഒകെ ഇന്ത്യയുടെ ഭാഗം തന്നെയാണ്. ചിലരുടെയൊക്കെ ബലഹീനത കൊണ്ടും ബുദ്ധിമോശം കൊണ്ടുമാണ് പാക് അധീന കശ്മീർ ഇന്ത്യയിൽ നിന്നും വഴുതിപ്പോയത്’- ജയ്ശങ്കർ വ്യക്തമാക്കി.
Discussion about this post