ഒരു മാസത്തിനുള്ളില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം, മകളെ മര്‍ദ്ദിച്ചതായി പിതാവിന്റെ വെളിപ്പെടുത്തല്‍. ഉത്തര കശ്മീരിലെ മുംമൂടി ധരിച്ചെത്തിയ സംഘം മകളെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് സിഖ് മതവിശ്വാസിയായ അമര്‍ജിത്ത് സിംഗാണ് ആളാണ് പരാതി നല്‍കിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ മന്‍ദീപ് കൗറിനെ
അതേ സര്‍വ്വകലാശാലയിലെ രണ്ട് മുസ്ലിം യുവാക്കളാല്‍ മര്‍ദ്ദിക്കപ്പെട്ടുവെന്ന് കാണിച്ച് ഗംഗാദീപ് എന്നയാള്‍ ട്വീറ്റ് ചെയ്തു. കോളേജിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഒരു മാസത്തിനകം മതം മാറണമെന്നാ വശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും ഇയാള്‍ പറയുന്നു.
https://twitter.com/Gagantweeps/status/1014220686116745218
പോലിസിനും, സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്കും സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാദേശിക നേതാവായ അവതാര്‍ സിംഗ് സ്ഥലത്തെത്തിയാണ് പോലിസില്‍ പരാതി നല്‍കിയതെന്നും ഗംഗാദീപ് സിംഗ് പറയുന്നു.
https://twitter.com/Gagantweeps/status/1014220691787395074
തിങ്കളാഴ്ച പുല്‍വാമ ജില്ലയിലെ ത്രാല്‍ ടൗണിലെ ബസ് സ്റ്റാന്റില്‍ വച്ചായിരുന്നു മര്‍ദ്ദനം ഉണ്ടായത്. കശ്മീരിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് മന്‍ദീപ് കൗര്‍.
Discussion about this post