കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഇന്നലെ അറസ്റ്റിലായ എസ്ഡിപിഐ നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഡിപിഐ ഫോര്‍ട്ട് കൊച്ചി ഏരിയ സെക്രട്ടറി അനസിനെ ആണ് ഇന്നലെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. എസ്.ഡി.പി.ഐ ഫോര്‍ട്ട്കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 7 ആയി.
അഭിമന്യു കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ അനസിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. കോളേജ് പരിസരത്ത് രാത്രി ഒന്‍പതരയോടെ ഉണ്ടായ ആദ്യ സംഘര്‍ഷത്തിനുശേഷം കേസിലെ പ്രതികളെ സംഘടിപ്പിക്കുകയും കോളേജ് പരിസരത്തേക്ക് എത്തിക്കുകയും ചെയ്തത് ഇയാള്‍ കൂടി ചേര്‍ന്നാണെന്ന് പൊലീസ് പറയുന്നു.
ഹാദിയ വിഷയത്തില്‍ നേരത്തെ നടന്ന ഹൈക്കോടതി മാര്‍ച്ചിലും പ്രതിയാണ് അറസ്റ്റിലായ അനസ്.കേസുമായി ബന്ധപ്പെട്ട് നിരവധി പേര് കരുതല്‍ തടങ്കലിലുണ്ട്.
Discussion about this post