സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഇന്ന് വാദംകേള്‍ക്കും. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് അസാധുവാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗഭരണഘടനാബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
നിലപാടറിയിക്കാന്‍ നാലാഴ്ച സമയം അനുവദിക്കണമെന്നും, വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്നുമുളള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി ഇന്നലെ തളളിയിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് 2009 ജൂലൈയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് സുപ്രിംകോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. സാമൂഹ്യപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു.
Discussion about this post