മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പിന്നാലെ ആര്‍എസ്എസ് വേദി പങ്കിടാന്‍ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി മുംബൈയില്‍ നടക്കുന്ന പരിപാടിയിലാണ് രത്തന്‍ ടാറ്റയും പങ്കെടുക്കുക.
മുംബൈയില്‍ ആര്‍എസ്എസ് എന്‍ജിഒ ആയ നാനാ പാല്ക്കര് സ്മൃതി സമിതി ആഗസ്റ്റ് 24ന് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് രത്തന്‍ ടാറ്റ അതിഥിയാവുയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിയാമെന്ന് സംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
മുംബൈയിലെ പ്രമുഖ അര്‍ബുദ ചികിത്സാ കേന്ദ്രമായ ടാറ്റ മെമ്മോറിയല്‍ ആശുപത്രിക്ക് എതിര്‍വശത്തായാണ് സംഘ പ്രചാരകനായിരുന്ന നാനാ പാല്‍ക്കറിന്റെ പേരിലുള്ള എന്‍ജിഒയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നാനാ പാല്ക്കര് ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
നേരത്തെ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് ബൈഠകിന്റെ സമാപന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള രത്തന്‍ ടാറ്റ പ്രമുഖ നിക്ഷേപകനും വ്യവസായിയും ആണ്.
Discussion about this post