ഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതികള്‍ക്കെതിരെ പരാമര്‍ശവുമായി സുപ്രീം കോടതി. പ്രതിയായ ഫാ.റോബിനും ഡോക്ടര്‍മാര്‍ക്കുമെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
കേസില്‍ വിചാരണ വൈകാതെ തുടങ്ങാനിരിക്കേയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഈ മാസം 26ന് വാദം കേള്‍ക്കും.
Discussion about this post