കോയന്പത്തൂര്‍: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ടീനയുടെ അന്ത്യം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാങ്ങള്‍ രംഗത്തെത്തി.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടില്‍ ശശീന്ദ്രനെയും രണ്ട് മക്കളെയും ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെയാണ് ടീനയുടെ മരണം.
Discussion about this post