ശ്രീനഗര്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ട്വീറ്റിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ട്വീറ്റ് നിരാശപ്പെടുത്തിയെന്ന് ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു.
വിവിധ വിഷയങ്ങളില്‍ ഢാന്‍ മോദിയെ വിമര്‍ശിക്കുന്നയാളാണ്.എന്നാല്‍ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള മോദിയുടെ ശ്രമം അതില്‍പ്പെടുന്നതല്ല. പാക്കിസ്ഥാനിലെ ആഭ്യന്തരരാഷ്ട്രീയം എനിക്കറയില്ല. എന്നാല്‍ തന്നെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ട്വീറ്റ് ഏറെ നിരാശപ്പെടുത്തി. ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
There are a lot of things I will be critical of PM Modi for but attempting to repair India’s relations with Pakistan is certainly not one of them. I’m not even getting in to the internal politics of Pakistan that makes this tweet even more disappointing. https://t.co/I64s7bRaCJ
— Omar Abdullah (@OmarAbdullah) July 14, 2018
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് നവാസ് ഷെരീഫ് അറസ്റ്റിലായതിനു പിന്നാലെ മോദിക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഷെരീഫിന്റെ അറസ്റ്റില്‍ മോദി എന്ത് പറയുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.
Discussion about this post