ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ പതിനെട്ട് നിയമസഭാംഗങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പിഡിപി എം.എല്‍.എ അബ്ദുള്‍ മജീദ് പാഡര്‍. നേതാവായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിനു ബിജെപിയെ പിന്തുണയ്ക്കാമെങ്കില്‍ തങ്ങള്‍ക്കും പിന്തുണയ്ക്കാമെന്ന് പാഡര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി എം.എല്‍.എമാര്‍ പാര്‍ട്ടിവിരുദ്ധ പ്രസ്താവനകള്‍ നടത്തരുതെന്നുള്ള മെഹബൂബ മുഫ്തിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പാഡറിന്റെ പരാമര്‍ശം.പിഡിപി എം.എല്‍.എമാര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമായിരിക്കവേയാണ് മാധ്യമങ്ങളോട് പാഡറിന്റെ പരാമര്‍ശം.
87 അംഗ നിയമസഭയില്‍ 44 അംഗങ്ങളുടെ പിന്തുണയാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യം. ബിജെപിക്ക് 25 എം.എല്‍.എ മാരാണുള്ളത് . പതിനെട്ട് പിഡിപി എം.എല്‍.എ മാര്‍ പിന്തുണച്ചാല്‍ 43 പേരുടെ പിന്തുണ ബിജെപിക്ക് ലഭിക്കും. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ രണ്ട് എം.എല്‍.എമാരും പിന്തുണ നല്‍കുമെന്നാണ് വിലയിരുത്തല്‍.
Discussion about this post