ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ സ്ക്കൂളുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ( ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. എംജി സര്‍വ്വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തിക പള്ളി താലൂക്കുകളിലെ സ്ക്കൂളുകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ ചെങ്ങന്നൂര്‍ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
മധ്യകേരളത്തില്‍ ഇന്നും ശക്തമായ മഴക്കെടുതികള്‍ തുടരുകയാണ്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളില്‍ മഴ കനത്ത നാശം വിതച്ചു.
Discussion about this post