ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി അനായാസ വിജയം നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ പിന്നിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്ത് വിജയം നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
ഹിമാചൽ പ്രദേശിൽ ബിജെപി 3 സീറ്റുകൾ നേടുമെന്ന് ആണ് പ്രവചനങ്ങൾ പറയുന്നു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. തിരഞ്ഞെടുപ്പിൻ്റെ അവസാനത്തെ ഘട്ടമായ ജൂൺ ഒന്നിനാണ് ഹിമാചലില്‍ വോട്ടെടുപ്പ് നടന്നത്. കാൻഗ്ര, മാണ്ഡി, ഹമീർപൂർ, ഷിംല എന്നിങ്ങനെ നാല് ലോക്‌സഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിമാചൽ പ്രദേശ്.
Discussion about this post