തിരുവനന്തപുരം: ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മുന്‍തൂക്കം ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ശശി തരൂരിനേക്കാൾ രാജീവ് ചന്ദ്രശേഖറിന് മുൻതൂക്കമുണ്ടെന്ന് എക്സിറ്റ് പോൾ പറയുന്നു. എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ആണ് പ്രവചനം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ബിജെപി വലിയ കുതിപ്പാണ് നടത്തിയിട്ടുള്ളത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ 416,131 വോട്ടുകൾക്ക് ഹാട്രിക് വിജയം നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 316,142 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
2014-ലെ തിരഞ്ഞെടുപ്പിൽ തരൂർ 297,806 വോട്ടുകൾക്ക് വീണ്ടും വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ 282,336 വോട്ടുകളും സിപിഐ സ്ഥാനാർത്ഥി ബെന്നറ്റ് എബ്രഹാം 248,941 വോട്ടുകളും ആണ് നേടിയത്.
Discussion about this post